പൂരം എഴുന്നള്ളിപ്പിനെത്തിച്ച ഊട്ടോളി രാമൻ എന്ന ആന പാണ്ടി സമൂഹം മഠം എം ജി റോഡിലേക്കുള്ള വഴിയാണ് വിരണ്ടോടിയത്. ഇത് അല്പസമയത്തേക്ക് ഈ സ്ഥലങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. എലിഫൻ്റ് സ്ക്വാഡ് ഉടൻ തന്നെ സ്ഥലത്തെത്തി ആനയെ നിയന്ത്രണ വിധേയമാക്കി. റവന്യൂ മന്ത്രി കെ രാജൻ സ്ഥലത്തെത്തി സ്ഥിതി ഗതികൾ വിലയിരുത്തി. ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. തിരക്കിൽ നിസാര പരിക്കേറ്റ 40 ഓളം പേരെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. മന്ത്രി ജില്ലാ ആശുപത്രിയിൽ എത്തി പരിക്കേറ്റവരെ സന്ദർശിച്ചു.