ഇന്ത്യ നൽകിയ കനത്ത തിരിച്ചടിക്കു പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. ഇന്ത്യയുടെ ഈ സൈനിക നടപടി അംഗീകരിക്കാൻ കഴിയില്ല എന്നും നടപടി മേഖലയിലെ സംഘർഷം കൂട്ടാൻ മാത്രമേ സഹായിക്കൂ എന്നുമാണ് പാക്കിസ്ഥാൻ ഇപ്പോൾ പറയുന്നത്.
കനത്ത തിരിച്ചടിക്കു ശേഷം പാക്കിസ്ഥാൻ പ്രതിരോധമന്ത്രി നിലപാട് മാറ്റി പ്രസ്താവന ഇറക്കുകയും ചെയ്തിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് പകിസ്ഥാൻ തയ്യാറാണ് എന്നാണ് നിലവിൽ പാക്കിസ്ഥാന്റെ നിലപാട്. പക്ഷേ, ഇന്ത്യ അത് ചെവിക്കൊണ്ട മട്ടിലല്ല.