പാക് അധിനിവേശ കശ്മീരിലെ (പി ഒ കെ) ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ നടത്തിയ സൈനിക നടപടിയെത്തുടർന്ന് വ്യോമഗതാഗതം ഭാഗികമായി താറുമാറായതായി റിപ്പോർട്ട്. അമൃത് സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ദില്ലിയിലേക്ക് തിരിച്ചുവിട്ടതായി എയർ ഇന്ത്യ സ്ഥിരീകരിച്ചു. ‘ ഓപ്പറേഷൻ സിന്ദൂർ ‘ എന്ന പേരിലാണ് ഇന്ത്യ പ്രത്യാക്രമണം നടത്തിയത്.
ശ്രീനഗർ, ജമ്മു, അമൃത്സർ, ലേ, ചണ്ഡീഗഢ്, ധർമ്മശാല, ബിക്കാനീർ എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് കാലതാമസമോ റദ്ദാക്കലോ ഉണ്ടാകുമെന്ന് വിമാനക്കമ്പനികളായ ഇൻഡിഗോയും സ്‌പൈസ് ജെറ്റും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.