ആശുപത്രിയിൽ എത്തുന്ന പാവപ്പെട്ട രോഗികൾക്ക് നൽകാനായി പൊതിച്ചോര്‍ ശേഖരിക്കാനെത്തിയ ഡി വൈ എഫ് ഐ നേതാക്കള്‍ക്ക് മര്‍ദ്ദനമെന്ന് പരാതി. കണ്ണൂര്‍ കണ്ണവം വെങ്ങളത്ത് ഖാദി ബോര്‍ഡ് പരിസരത്താണ് സംഭവം. ഡി സി സി അംഗമായ പ്രഭാകരനാണ് ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലിസ് അന്വേഷണം നടത്തിവരുന്നു.