പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ന് (മെയ് -1) ഉച്ചതിരിഞ്ഞ് രണ്ടു മണി മുതൽ രാത്രി 10 മണി വരെയും നാളെ രാവിലെ 6.30 മണി മുതൽ ഉച്ചയ്ക്ക് രണ്ടു മണി വരെയും തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി 10 മണി വരെ ശംഖുമുഖം – ചാക്ക – പേട്ട – പള്ളിമുക്ക് – പാറ്റൂർ – ജനറൽ ആശുപത്രി – ആശാൻ സ്ക്വയർ, മ്യൂസിയം – വെള്ളയമ്പലം – കവടിയാർ റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
നാളെ രാവിലെ 6.30 മണി മുതൽ ഉച്ചതിരിഞ്ഞ് രണ്ടു മണി വരെ കവടിയാർ – വെള്ളയമ്പലം – ആൽത്തറ – ശ്രീമൂലം ക്ലബ് – ഇടപ്പഴിഞ്ഞി – പാങ്ങോട് മിലിറ്ററി ക്യാമ്പ് – പള്ളിമുക്ക് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
ഈ ദിവസങ്ങളിൽ ശംഖുംമുഖം – വലിയതുറ, പൊന്നറ, കല്ലുംമൂട് – ഈഞ്ചയ്ക്കൽ – അനന്തപുരി ആശുപത്രി – മിത്രാനന്ദപുരം – എസ് പി ഫോർട്ട് – ശ്രീകണ്ഠേശ്വരം പാർക്ക് – തകരപ്പറമ്പ് മേൽപ്പാലം – ചൂരക്കാട്ടുപാളയം – തമ്പാനൂർ ഫ്ലൈഓവർ – തൈയ്ക്കാട് – വഴുതയ്ക്കാട് – വെള്ളയമ്പലം റോഡിലും വഴുതയ്ക്കാട് – മേട്ടുക്കട – തമ്പാനൂർ ഫ്ലൈഓവർ – തമ്പാനൂർ – ഓവർ ബ്രിഡ്ജ് – കിഴക്കേകോട്ട – മണക്കാട് – കമലേശ്വരം – അമ്പലത്തറ – തിരുവല്ലം – വാഴമുട്ടം – വെള്ളാർ – കോവളം – പയറുംമൂട് – പുളിങ്കുടി മുല്ലൂർ മുക്കോല വരെയുള്ള റോഡിലും തിരുവല്ലം – കുമരിച്ചന്ത – കല്ലുമൂട് – ചാക്ക – ആൾസെയ്ന്റ്സ് – ശംഖുമുഖം റോഡിലും വാഹനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള പ്രധാന റോഡുകളിലും സമീപമുള്ള ഇടറോഡുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ലാത്തതും അത്തരത്തിൽ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും തിരുവനന്തപുരം സിറ്റി പൊലിസ് അറിയിച്ചു.
വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകൾക്രമീകരിക്കേണ്ടതാണ്. ഡൊമസ്റ്റിക് ഏയർപോർട്ടിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം , ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ കല്ലുംമൂട്, പൊന്നറ പാലം, വലിയതുറ വഴിയും ഇന്റർനാഷണൽ ടെർമിനലിലേക്ക് പോകുന്ന യാത്രക്കാർ വെൺപാലവട്ടം ചാക്ക ഫ്ളൈ ഓവർ , ഈഞ്ചക്കൽ ,കല്ലുംമ്മൂട് അനന്തപുരി ആശുപത്രി സർവീസ് റോഡ് വഴിയും പോകണം.
ഗതാഗത ക്രമീകരണങ്ങളുടെ കൂടുതൽ വിവരങ്ങൾ അറിയുന്നതിന് 9497930055, 0471- 2558731 നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
[4:12 PM, 4/30/2025] Bincylal Sir Prd: ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി : നിയന്ത്രണം വിട്ട വാഹനം ഇടിച്ച് അപകടം
തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂരിൽ ഓട്ടോറിക്ഷ ഡ്രൈവറുടെ കഴുത്തിൽ പാമ്പ് ചുറ്റി. ഹരിത കർമ്മസേന ശേഖരിച്ച മാലിന്യങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നാണ് പാമ്പ് ഡ്രൈവറുടെ കഴുത്തിൽ ചുറ്റിയതെന്നാണ് നിഗമനം.
കഴുത്തിൽ ചുറ്റിയ പാമ്പിനെ തട്ടി മാറ്റാനുള്ള ശ്രമത്തിനിടെ വാഹനം അപകടത്തിൽപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവർ വിഷ്ണുവിന് സാരമായി പരിക്കേറ്റു. പരിക്കേറ്റ വിഷ്ണുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലിസെത്തി അനന്തര നടപടികൾ സ്വീകരിച്ചു.