വേടൻ (ഹിരൺ ദാസ്) പുറത്തിറങ്ങി.

At Malayalam
1 Min Read

പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട കേസിൽ റാപ് ഗായകൻ വേടൻ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിക്ക് പെരുമ്പാവൂർ കോടതി ജാമ്യം അനുവദിച്ചു. ജാമ്യ വ്യവസ്ഥകൾ വ്യക്തമായിട്ടില്ല. അന്വേഷണവുമായി വേടൻ പൂർണമായി സഹകരിക്കുന്നുണ്ടെന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നിലപാടും യഥാർത്ഥ പുലിപ്പല്ലാണെന്ന് അറിയില്ലായിരുന്നുവെന്ന വേടൻ്റെ മൊഴിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. കഞ്ചാവ് കേസിൽ വേടന്നേരത്തേ സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു.

ശ്രീലങ്കൻ വംശജനായ വിദേശ പൗരനിൽ നിന്നാണ് തനിക്ക് പുലിപ്പല്ല് കിട്ടിയതെന്നാണ് വേടൻ നൽകിയിരിക്കുന്ന മൊഴി. തൃശ്ശൂരിലെ ജ്വല്ലറിയിൽ വച്ചാണ് ഇത് രൂപ മാറ്റം വരുത്തിയത്. ഇതിനുശേഷമാണ് മാലയ്ക്കൊപ്പം ചേർത്തതെന്നും വേടൻ വനം വകുപ്പിനോട് പറഞ്ഞിട്ടുണ്ട്. പുലിപ്പല്ല് സമ്മാനിച്ച രഞ്ജിത് കുമ്പിടിയുമായി ബന്ധപ്പെടാൻ വനംവകുപ്പ് ശ്രമം തുടരുകയാണ്. ഇതുവരേയും ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.

Share This Article
Leave a comment