ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

At Malayalam
1 Min Read

പുറക്കാട് സർക്കാർ ഐ ടി ഐ ലെ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ്
​ഡെക്കറേഷന്‍ ട്രേഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടർ നിയമനം നടത്തുന്നു. അഭിമുഖം ഏപ്രില്‍ 28 രാവിലെ 11 മണിക്ക് നടക്കും.

യോഗ്യത : ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ / ആര്‍ക്കിടെക്ചര്‍ / സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എ ഐ സി ടി ഇ / യു ജി സി അംഗീകരിച്ച എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ / ആര്‍ക്കിടെക്ചര്‍ / സിവില്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ എ ഐ സി ടി ഇ / സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് അംഗീകരിച്ച മൂന്നു വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇന്റീരിയര്‍ ഡിസൈന്‍ ആന്റ് ഡെക്കറേഷന്‍ ട്രേഡില്‍ എന്‍ ടി സി / എന്‍ എ സി യും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും.

അഭിമുഖത്തിന് ഹാജരാകുന്നവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം പകര്‍പ്പുകള്‍ കൂടി ഹാജരാക്കേണ്ടതാണ്. ഫോൺ : 0477- 2298118

Share This Article
Leave a comment