കോട്ടയം വെസ്റ്റ് പൊലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ് ഐ അനീഷ് വിജയനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകി. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്കു ശേഷം വീട്ടിൽ നിന്നിറങ്ങിയ അനീഷ് വീട്ടിൽ എത്തിയില്ല. അനീഷ് എങ്ങോട്ട് പോയി എന്ന് ആർക്കും ഒരു വിവരവുമില്ല. പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പത്തനംതിട്ട സ്വദേശിയായ അനീഷ് കോട്ടയത്താണ് ജോലി ചെയ്തിരുന്നത്. കുടുംബപരമായോ സാമ്പത്തിക ബാധ്യതാ പ്രശ്നങ്ങളോ ഒന്നും അനീഷിനില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.