പത്തനംതിട്ടയിൽ നിന്നു കാണാതായ അതിഥി തൊഴിലാളിയുടെ മകൾക്കായുള്ള തെരച്ചിൽ തുടരുന്നു. വെണ്ണിക്കുളത്തു താമസിക്കുന്ന മധ്യപ്രദേശിൽ നിന്നുള്ള തൊഴിലാളിയായ ഗംഗാറാമിൻ്റെ മകൾ റോഷ്നി റാവത്തിനെയാണ് ഇന്നലെ മുതൽ കാണാതായത്. 17 കാരിയായ പെൺകുട്ടിക്കായുള്ള തെരച്ചിൽ പൊലിസ് ഊർജിതമാക്കി.
വീട്ടിൽ നിന്നു പോകുമ്പോൾ കറുത്ത ചെക്ക് ഷർട്ടാണ് ധരിച്ചിരുന്നത്. കൂട്ടുകാരിക്കായി യൂണിഫോം വാങ്ങാൻ പോകുന്നു എന്നാണ് വീട്ടിൽ പറഞ്ഞതും. പെൺകുട്ടിയെ കണ്ടെത്തുവർക്ക് വിവരം അറിയിക്കുന്നതിനായി 9497947146 എന്ന ഫോൺ നമ്പറും പൊലിസ് നൽകിയിട്ടുണ്ട്.