കൂട്ടായ മത്സരം പറ്റില്ലെന്ന് ബിനോയ് വിശ്വം

At Malayalam
0 Min Read

പാർട്ടി സമ്മേളനങ്ങളിൽ ഔദ്യോഗിക പാനലിനെതിരായ കൂട്ടായ മത്സരം അനുവദിക്കില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. വ്യാപകമായ വിമർശനങ്ങൾ തള്ളിക്കളഞ്ഞു കൊണ്ടാണ് സംസ്ഥാന കൗൺസിലിൽ ബിനോയ് വിശ്വം നിലപാട് ആവർത്തിച്ചത്. പേരുകൾ നിർദ്ദേശിക്കുന്നതിൽ കുഴപ്പമില്ല. പക്ഷെ സംഘടിതമായ മത്സരം അനുവദിക്കാനാകില്ലെന്നായിരുന്നു നിലപാട്.

കെ ഇ ഇസ്മായിലിന്റെ സസ്പെൻഷന് കൗൺസിൽ അംഗീകാരം നൽകി. അച്ചടക്ക നടപടി കടുത്തുപോയെന്ന് ചില അംഗങ്ങൾ യോഗത്തിൽ വിമർശിച്ചു. മൂന്നു തവണ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് സെക്രട്ടറി പിന്നീട് വിശദീകരിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment