ഡ്രൈവര്‍ കം അറ്റന്‍ഡന്റ് – ഇന്റര്‍വ്യൂ

At Malayalam
1 Min Read

ഇടുക്കി ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ലഭ്യമാക്കുന്നതിന് ഇടുക്കി, കട്ടപ്പന, എളംദേശം ബ്ലോക്കുകളിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. എസ് എസ് എല്‍ എല്‍ സി പാസായ സര്‍ട്ടിഫിക്കറ്റും എല്‍ എം വി ഡ്രൈവിംഗ് ലൈസന്‍സുമുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 15 ചൊവ്വാഴ്ച രാവിലെ 11.00ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

നിയമനം സര്‍ക്കാര്‍ ഏജന്‍സി മുഖേന ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് വരെയോ, അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും. ഇളംദേശം, ഇടുക്കി, കട്ടപ്പന ബോക്കുകളില്‍ നിന്നുളള ഉദ്യോഗാര്‍ത്ഥികള്‍ക്കും രാത്രികാല അടിയന്തര മൃഗചികിത്സാ സേവനത്തില്‍ പ്രവര്‍ത്തി പരിചയം ഉളളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 – 232242, 04862 – 232303.

Share This Article
Leave a comment