വാൽപ്പാറയിൽ ഇന്നലെ പുലിയുടെ കയ്യിൽ നിന്നും കുട്ടി തലനാരിഴക്ക് രക്ഷപ്പെട്ടു. വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയുടെ സമീപത്തേക്ക് പുലി പാഞ്ഞെത്തുകയായിരുന്നു. സമീപത്തുണ്ടായിരുന്ന വളർത്തു നായകളുടെ കുര കേട്ട് തിരിഞ്ഞു നോക്കിയ കുട്ടിയും ഉച്ചത്തിൽ നിലവിളിച്ചു. ബഹളത്തെ തുടർന്ന് പുലി ഓടി മറയുകയായിരുന്നു.
വാൽപ്പാറ റൊട്ടിക്കടക്കു സമീപത്തു താമസിക്കുന്ന ശിവകുമാറിൻ്റെ വീട്ടുമുറ്റത്താണ് പുലി എത്തിയത്. നായകളുടെ അതിശക്തമായ പ്രതിരോധത്തിലാണ് കുട്ടി രക്ഷപ്പെട്ടത്. വനം വൂപ്പ് ഉദ്യോഗസ്ഥർ എത്തി സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പുള്ളിപ്പുലിയാണ് വന്നതെന്ന് മനസിലായത്.