മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച് എം സി ദിവസവേതനാടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യന്റെ താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി എസ് സി എം എൽ ടി /ഡി എം എൽ ടി, അംഗീകൃത സ്ഥാപനത്തിൽ കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത.
താല്പര്യമുള്ളവർ അസ്സൽ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളുമായി ഏപ്രിൽ 15 ന് രാവിലെ പത്തിന് മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ അഭിമുഖത്തിന് എത്തിച്ചേരണം. ഫോൺ : 9146614577.
