മിഷന്‍ കോര്‍ഡിനേറ്ററുടെ ഒഴിവുണ്ട്

At Malayalam
0 Min Read

ഫിഷറീസ് വകുപ്പിന്റെ പാലക്കാട് ജില്ലയിലെ സാഫ് ഡി എം ഇ പദ്ധതിയുടെ ഭാഗമായി മിഷന്‍ കോ ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. താത്കാലിക നിയമനമാണ്. എം എസ് ഡബ്ല്യു / എം ബി എ, ടൂ വീലര്‍ ലൈസന്‍സ് എന്നിവ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായ പരിധി  35 വയസ്.

നിശ്ചിത യോഗ്യത ഉള്ളവര്‍ ഏപ്രില്‍ ഒമ്പതിന്  മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രാവിലെ 10.30 ന് കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍  : 9446154466.

Share This Article
Leave a comment