ക്രിസ്ത്യാനികൾ ആപത്തിലെന്ന് മാർ ആൻഡ്രൂസ് താഴത്ത്

At Malayalam
1 Min Read

ഇന്ത്യാ മഹാ രാജ്യത്ത് സമീപകാലത്തായി മത ന്യൂനപക്ഷങ്ങൾ പല തരത്തിലുള്ള വിവേചനങ്ങൾ നേരിടുന്നതായി സി ബി സി ഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ക്രിസ്ത്യാനികൾക്ക് നേരെ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളിൽ തങ്ങൾ ഭയപ്പെടുന്നില്ല. ജബൽപൂരിലും ഒഡീഷയിലും വലിയ അതിക്രമങ്ങൾ നേരിടേണ്ടി വന്നു. ദൈവം തങ്ങളെ ആപത്തുകളിൽ നിന്ന് പരിപാലിക്കുമെന്ന വിശ്വാസമാണ് സഭയ്ക്കുള്ളതെന്നും മാർ ആൻഡ്രൂസ് താഴത്ത് പറയുന്നു.

രാജ്യത്ത് ഏറ്റവും അധികം വെല്ലുവിളികൾ നേരിടുന്നത് സിറോ മലബാർ സഭയെന്നും സി ബി സി ഐ അധ്യക്ഷൻ പറയുന്നു. കത്തോലിക്ക കോൺ​ഗ്രസിനെ സമുദായ സംഘടനയാക്കി മാറ്റേണ്ടത് ആവശ്യമാണെന്നും മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment