മലപ്പുറം മഞ്ചേരി സർക്കാർ നഴ്‌സിംഗ് കോളജിൽ കരാർ അടിസ്ഥാനത്തിൽ ലക്ചറർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത നഴ്‌സിംഗ് കോളജുകളിൽ നിന്നും നഴ്‌സിങ് വിഭാഗത്തിൽ പി ജി യോഗ്യത, കെ എൻ എം സി രജിസ്‌ട്രേഷൻ എന്നിവയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പുകൾ, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ആധാർകാർഡ് എന്നിവ സഹിതം ഏപ്രിൽ 10ന് രാവിലെ 10.30ന് നഴ്‌സിംഗ് കോളജിൽ നടക്കുന്ന അഭിമുഖത്തിന് എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.