കാട്ടാന ആക്രമണത്തിൽ മരിച്ച അലൻ്റെ കുടുംബത്തിനു സഹായം

At Malayalam
0 Min Read

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ സംസ്ഥാന വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ട് പ്രതികരണം നടത്തി. കാട്ടാന ആക്രമണത്തിൽ മരിച്ച അലൻ്റെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുമെന്നും കാട്ടാന ഇറങ്ങിയ മുണ്ടൂരിൽ പ്രതിരോധ നടപടികള്‍ ശക്തമാക്കുമെന്ന് വനംമന്ത്രി പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡനും കളക്ടർക്കും ഇത് സംബന്ധിച്ച് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. മൂന്ന് കാട്ടാനകൾ ഇപ്പോഴും ഈ വനമേഖലയിൽ തുടരുന്നുണ്ട്. ഇതിനെ ഉൾക്കാട്ടിലേക്കു തുരത്തി വിടാൻ വേണ്ട നടപടികൾ എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

Share This Article
Leave a comment