ആശുപത്രിയിൽ പോവുകയോ ശാസ്ത്രീയമായ വൈദ്യ സഹായം തേടുകയോ ചെയ്യാതെ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പിൽ താമസിക്കുന്ന അസ്മ എന്ന യുവതിയാണ് ശാസ്ത്രത്തെ വെല്ലുവിളിച്ച് മരണം വരിച്ചത്. യുവതിയുടെ അഞ്ചാമത്തെ പ്രസവം കൂടിയായിരുന്നു ഇപ്പോഴത്തേത്.
അസ്മയുടെ ഭർത്താവായ സിറാജ് മരുന്നുകൾക്കും ആശുപത്രി ചികിത്സകൾക്കും എതിരായിരുന്നുവത്രേ. കടുത്ത മതവിശ്വാസം പുലർത്തുന്ന ഇയാൾ മൃതദേഹം കൊണ്ടു പോകാൻ ശ്രമിച്ചെങ്കിലും പൊലിസ് എത്തി തടഞ്ഞു. മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.