മുതിർന്ന നേതാവായ എം എ ബേബി സി പി എം അഖിലേന്ത്യാ ജനറൽ സെക്രട്ടറി. ഇരുപത്തി നാലാം പാർടി കോൺഗ്രസാണ് ബേബിയെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. 18 അംഗ പോളിറ്റ് ബ്യൂറോ, 85 അംഗ കേന്ദ്ര കമ്മിറ്റി എന്നിവയും ഇതോടൊപ്പം നിലവിൽ വന്നു. കൊല്ലം പ്രാക്കുളം സ്വദേശിയായ എം എ ബേബി വിദ്യാർത്ഥി സംഘടന മുതൽ ചിട്ടയായ പ്രവർത്തനം കാഴ്ചവച്ചാണ് പാർട്ടിയുടെ അമരത്ത് എത്തുന്നത്.
2006 ൽ കൊല്ലത്തെ കുണ്ടറ നിയോജക മണ്ഡലത്തിൽ നിന്നും നിയമസഭയിൽ എത്തിയ എം എ ബേബി വി എസ് അച്യുതാനന്ദൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ വിദ്യാഭ്യാസ – സാംസ്കാരിക വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു. തുടർന്ന് 2011 ലും അദ്ദേഹം നിയമസഭാംഗമായിരുന്നു. 1989 ൽ ആണ് പാർടി കേന്ദ്രകമ്മിറ്റി അംഗമായ എം എ ബേബി പാർട്ടി നേതൃസ്ഥാനങ്ങളിലും സാംസ്കാരിക രംഗത്തും കഴിവു തെളിയിച്ച വ്യക്തിത്വത്തിന് ഉടമ കൂടിയാണ്.