ഗോകുലം ബ്ലെസ്സ്ഡ് ബൈ ഇ ഡി

At Malayalam
1 Min Read

തന്നെ അനുഗ്രഹിച്ച് ഇ ഡി മടങ്ങിപ്പോയെന്ന് പ്രമുഖവ്യവസായിയും ചലച്ചിത്ര നിർമാതാവുമായ ഗോകുലം ഗോപാലൻ. കഴിഞ്ഞ ദിവസങ്ങളിൽ അദ്ദേഹവുമായി ബന്ധപ്പെട്ട അഞ്ചിടങ്ങളിൽ ഇ ഡി പരിശോധന നടത്തിയതിനെ പരാമർശിച്ചാണ് ഗോകുലം ഗോപാലൻ ഇങ്ങനെ പറഞ്ഞത്. അവർക്ക് തൻ്റെ സ്ഥാപനങ്ങളിൽ നിന്നോ വീടുകളിൽ നിന്നോ ഒന്നും കിട്ടിയില്ലെന്നും അതിനാൽ തന്നെ അനുഗ്രഹിച്ചാണ് അവർ മടങ്ങിയതെന്നുമാണ് ഗോപാലൻ പറയുന്നത്.

ചെന്നൈയിലെ കോടമ്പാക്കത്തുള്ള ഗോകുലം ഫിനാൻസിലും ചെന്നൈയിലെ വീട്, കോഴിക്കോട്ടെ ഓഫിസും ഗോകുലം മാളും അടക്കം ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്നായി കണക്കിൽപ്പെടാത്ത ഒന്നര കോടി രൂപ പിടിച്ചെടുത്തതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. എമ്പുരാൻ സിനിമയുടെ നിർമാണ പങ്കാളി കൂടി ആയതു കൊണ്ടാണോ റെയ്ഡ് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സ്വാഭാവികമായ നടപടികൾ അല്ലേ എന്ന് ഗോകുലം ഗോപാലൻ തിരിച്ചു പറഞ്ഞു.

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment