ഞായറാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തിയേറിയ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ റിപ്പോർട്ട്. ഇതിൻ്റെ ഭാഗമായി ഇടുക്കി, പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിൽ ഇന്ന് ( ശനി ) കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
തെക്കു കിഴക്കൻ അറബിക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൻ്റെ ഫലമായാണ് ഇത്തരത്തിൽ മഴ പെയ്യാൻ സാധ്യതയേറിയത്. മലയോര മേഖലയിലും നദീ തീരങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശം നൽകുന്നു.