ഗോകുലം ഗോപാലൻ്റെ ധനകാര്യ സ്ഥാപനങ്ങളിൽ റെയ്ഡ് നടക്കുന്നതിനിടയിൽ അദ്ദേഹത്തെ ചെന്നൈയിൽ വിളിച്ചു വരുത്തി ഇ ഡി ചോദ്യം ചെയ്തു. കോടമ്പാക്കത്തെ ഗോകുലം ഓഫിസിലും റെയ്ഡ് നടന്നിരുന്നു. കോഴിക്കോട് ഓഫിസിലും റെയ്ഡ് നടത്തിയിരുന്നു. കോടമ്പാക്കത്തെ ഓഫിസിലാണ് ഗോപാലനെ ചോദ്യം ചെയ്തത്.
വിദേശനാണയ വിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട ആദായ നികുതി വകുപ്പിൻ്റെ അന്വേഷണങ്ങളുടെ ഭാഗമായാണ് പരിശോധന എന്നാണ് പറഞ്ഞു കേൾക്കുന്നതും ബി ജെ പി അനുകൂല മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതും. വിവാദമായ എമ്പുരാൻ സിനിമയുടെ നിർമാതാക്കളിൽ ഒരാളാണ് ശ്രീ ഗോകുലം മൂവീസിൻ്റെ ഉടമ കൂടിയായ ഗോകുലം ഗോപാലൻ. ഏതു സാഹചര്യത്തിലാണ് ഇപ്പോൾ ഒരു വിദേശനാണയ ചട്ടം വന്നതെന്ന് അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാക്കാൻ കഴിയുന്നതേയുള്ളു എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.