തമിഴ്നാട്ടിലെ മധുരയിൽ നടക്കുന്ന സി പി ഐ (എം) ൻ്റെ ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിന് തുടക്കമായി. പാർട്ടിയുടെ തലമുതിർന്ന നേതാവ് ബിമൻ ബോസ് പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിനു തുടക്കമായത്. ആകെ 19 പ്രമേയങ്ങൾ പാർടി കോൺഗ്രസിൽ അവതരിപ്പിക്കും എന്ന് അറിയുന്നു.
കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനക്കെതിരെ കരുതൽ വേണമെന്ന് പ്രമേയത്തിലുണ്ട്. അടിസ്ഥാന രഹിതങ്ങളായ നിരവധി ആരോപണങ്ങൾ കേരളത്തിനെതിരെ കേന്ദ്രം ഉന്നയിക്കുന്നുമുണ്ട്. വർഗീയ ശക്തികളെ കേരള സർക്കാർ എതിർക്കുന്നതാണ് കേന്ദ്രം വിവേചന പൂർവം കേരളത്തോട് പെരുമാറാൻ കാരണമെന്നും പാർട്ടി പ്രമേയത്തിൽ പരാമർശമുണ്ട്. കിഫ്ബി ഉൾപ്പെടെയുള്ള കേരള സർക്കാരിൻ്റെ പദ്ധതികൾക്ക് സമ്പൂർണ പിന്തുണയും പ്രമേയത്തിലൂടെ നൽകുന്നുണ്ട്.
