ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ്, അന്വേഷണം സിനിമാ മേഖലയിലേക്ക്

At Malayalam
1 Min Read

ആലപ്പുഴയിൽ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ രണ്ടു പേരെ ചോദ്യം ചെയ്തതിൻ്റെ അടിസ്ഥാനത്തിൽ സിനിമാ മേഖലയിൽ നിന്നുള്ള രണ്ടു നടൻമാരെ കൂടി ചോദ്യം ചെയ്യാൻ എക്സൈസ് ആലോചിക്കുന്നു. ആവശ്യമെങ്കിൽ രണ്ടു നടൻമാർക്കും നോട്ടീസ് നൽകി ചോദ്യം ചെയ്യലിനായി വിളിപ്പിക്കും. സിനിമാ മേഖലയിൽ സജീവമായുള്ള തസ്ലിമയാണ് പിടിയിലായ ഒരാൾ. തിരക്കഥ വിവിധ ഭാഷകളിലേക്ക് ട്രാൻസ്ലേറ്റ് ചെയ്യുന്ന ജോലിയാണ് തസ്ലിമ ചെയ്യുന്നത്. ഇവരുടെ സഹായിയാണ് പിടിയിലായ ഫിറോസ്.

തങ്ങളുടെ കൈവശമുണ്ടായിരുന്ന ഹൈബ്രിഡ് കഞ്ചാവ് സിനിമാക്കാർക്ക് നൽകാനാണ് കൊണ്ടു വന്നതെന്നാണ് തസ്ലിമ എക്സൈസുകാരോട് പറഞ്ഞത്. നിരവധി തവണ സിനിമയിലെ രണ്ട് യുവ നടൻമാർക്ക് ഇവർ കഞ്ചാവും ചില രാസലഹരി വസ്തുക്കളും നൽകിയിട്ടുണ്ടെന്ന് തസ്ലിമ എക്സൈസിനോട് പറഞ്ഞു. അതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സിനിമാ മേഖലയിലേക്ക് വ്യാപിപ്പിക്കുവാൻ തീരുമാനിച്ചത്.

Share This Article
Leave a comment