കാത്തിരിക്കാം എന്നല്ലാതെ എന്തു പറയാനെന്ന് മുഖ്യമന്ത്രി

At Malayalam
0 Min Read

157 നഴ്സിങ് കോളജുകൾ കേന്ദ്രം അനുവദിക്കുമ്പോൾ അതിൽ ഒന്നു പോലും കേരളത്തിന് ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിൽ വലിയ വിഷമം കാണേണ്ടതില്ല. ഇതുവരെ എയിംസ് പോലും ഇല്ലാത്ത സംസ്ഥാനമാണ് കേരളം. ഓരോ വർഷവും കേന്ദ്രത്തിനോട് ചോദിക്കുന്നുണ്ടെന്നും എയിംസിനുള്ള മാനദണ്ഡം നോക്കിയാൽ കേരളത്തിന് അർഹതയില്ലെന്ന് ആരും പറയില്ലെന്നും നമുക്ക് കാത്തിരിക്കാം എന്നല്ലാതെ എന്തു പറയാനാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. നെട്ടയം ശാരദാ നേഴ്സിങ് കോളജ് ഉദ്ഘാടന വേദിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഈ പ്രതികരണം.

Share This Article
Leave a comment