മേഘയുടെ മരണത്തിൽ ഐ ബി ഉദ്യോഗസ്ഥനെ തേടി പൊലിസ്

At Malayalam
2 Min Read

ഇന്‍റലിജൻസ് ബ്യൂറോ ( ഐ ബി ) ഉദ്യോഗസ്ഥ മേഘ ട്രെയിൻതട്ടി മരിച്ച സംഭവത്തിൽ ഉത്തരവാദി എന്ന് ആരോപണ വിധേയനായ മലപ്പുറം സ്വദേശിയായ സഹപ്രവർത്തകന്‍റെ കൂടുതൽ വിവരങ്ങൾ തേടി പൊലീസ് അന്വേഷണം ഊർജിതമാക്കി. സഹപ്രവർത്തകനായ ഐ ബി ഉദ്യോഗസ്ഥൻ സുകാന്ത് കാരണമാണ് മകൾ മരിച്ചതെന്ന് മേഘയുടെ അച്ഛൻ കഴിഞ്ഞ ദിവസങ്ങളിൽ ആരോപിച്ചിരുന്നു. വിവാഹ വാഗ്ദാനം നൽകി മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തെന്നാണ് മേഘയുടെ കുടുംബo ആരോപിക്കുന്നത്.

സുകാന്തിന്‍റെ വിവരങ്ങൾ തേടി പൊലീസ് ഇന്ന് ഐ ബിക്കു കത്ത് നൽകും. ഐ ബി ഉദ്യോഗസ്ഥന്‍റെ ഔദ്യോഗിക അവധിയടക്കമുള്ള വിവരങ്ങൾ തേടിയാണ് പൊലീസ് ഐ ബിയെ സമീപിക്കുന്നത്. സുകാന്തിനെ തേടി കഴിഞ്ഞ ദിവസം പൊലീസ് മലപ്പുറത്തെ വീട്ടിലെത്തിയിരുന്നു. എന്നാൽ ഇയാളെ കണ്ടെത്താനായില്ല. ഇയാൾ എവിടെയാണെന്ന് വീട്ടുകാർക്കോ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിയില്ലെന്നാണ് പറയുന്നത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണെന്നും ഉദ്യോഗസ്ഥൻ മുൻകൂർ ജാമ്യത്തിനു ശ്രമം ആരംഭിച്ചതായി സൂചനയുണ്ടെന്നുമാണ് പൊലീസ് പറയുന്നത്. സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താൽ മാത്രമേ കൂടുതൽ വിശദാംശങ്ങൾ അറിയാൻ കഴിയൂ. അതിനാണ് പൊലീസ് ശ്രമം തുടരുന്നത്.

അതേസമയം മേഘയുടെ മരണത്തിൽ പൊലീസ് നടത്തുന്ന അന്വേഷണത്തിൽ വീഴ്ച പറ്റിയെന്നാണ് കുടുംബം ആരോപിക്കുന്നത്. സഹപ്രവർത്തകനായ ഐ ബി ഉദ്യോഗസ്ഥൻ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പൊലീസ് കൃത്യമായി ഇടപെട്ടില്ലെന്ന് അച്ഛൻ മധുസൂദനൻ ആരോപിക്കുന്നു. ആദ്യഘട്ടത്തിൽ തന്നെ സുകാന്തിനെതിരെ പൊലീസിന് പരാതി നൽകിയതാണ്. എന്നാൽ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പൊലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവിൽ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ കുറ്റപ്പെടുത്തുന്നു.

ഒളിവിൽ പോയ സുകാന്തിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറയുന്നു. മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിർണായകമാണ്. ഐ ബി നേരത്തെ തന്നെ സുകാന്തിന്‍റെ മൊഴിയെടുത്തിരുന്നു. ജോലിയിൽനിന്ന് മാറ്റിനിർത്തി ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നാണ് ഐ ബി നൽകുന്ന വിശദീകരണം. തിരുവന്തപുരം വിമാനത്താവളത്തിലെ ഇമിഗ്രേൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഐ ബി ഉദ്യോഗസ്ഥ മേലയെ മാർച്ച് 24ന് രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

- Advertisement -
Share This Article
Leave a comment