മോഹൻലാലിനെതിരെയുള്ള സൈബർ ആക്രമണത്തിൽ ഡി ജി പി ക്ക് പരാതി

At Malayalam
1 Min Read

എമ്പുരാൻ സിനിമയുടെ പേരിൽ മോഹൻലാൽ, പൃഥ്വിരാജ് എന്നിവർക്കെതിരെ നടക്കുന്ന അതിനിശിതമായ സൈബർ ആക്രമണത്തിനെതിരെ സംസ്ഥാന പൊലിസ് മേധാവിക്ക് പരാതി ലഭിച്ചു. സുപ്രീം കോടതിയിലെ അഭിഭാഷകനായ സുഭാഷ് നൽകിയ പരാതിയിൽ നടപടി ഉണ്ടാകുമെന്ന് പൊലിസ് മേധാവി അറിയിക്കുകയും ചെയ്തു.

സംഘപരിവാർ സംഘടനകളാണ് മോഹൻലാലിനെതിരേയും ചിത്രത്തിൻ്റെ സംവിധായകനായ പൃഥിരാജിനെതിരെയും രംഗത്തെത്തിയത്. ചിത്രം കാണരുത് എന്ന് ആഹ്വാനം ചെയ്യുന്നതോടൊപ്പം മോഹൻലാലിനെതിരെ മോശം പരാമർശങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. മോഹൻലാലിനു നൽകിയ ലെഫ്നൻ്റ് കേണൽ പദവി തിരിച്ചെടുക്കണമെന്നും ചില സംഘപരിവാർ നേതാക്കാൾ പറയുന്ന രീതിയിൽ വരെ കാര്യങ്ങൾ എത്തി.

ചിത്രത്തിൻ്റെ ഉടക്കത്തിലുള്ള ഗുജറാത്ത് കലാപരംഗങ്ങളാണ് സംഘപരിവാറുകാരുടെ എതിർപ്പിനു കാരണം. ചിത്രത്തിൽ നിന്ന് ആ രംഗങ്ങളുടെ കുറച്ചു ഭാഗങ്ങൾ ബുധനാഴ്ചയോടെ നീക്കം ചെയ്യുമെന്നും കേൾക്കുന്നു. അങ്ങനെയെങ്കിൽ വ്യാഴാഴ്ച മുതൽ എഡിറ്റു ചെയ്ത ശേഷമുള്ള സിനിമയാവും കാണിക്കുക. മോഹൻലാലിനെതിരെയും എമ്പുരാനെതിരെയുമുണ്ടാകുന്ന സൈബർ ആക്രമണത്തിനെതിരെ ചിത്രത്തിനു പിന്തുണയുമായി ഇടതു സംഘടനകളും മറ്റും രംഗത്തെത്തിയിട്ടുമുണ്ട്.

Share This Article
Leave a comment