കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നല്ല കാലം

At Malayalam
0 Min Read

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത രണ്ടു ശതമാനം കൂടി വർധിപ്പിക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. ഇതോടെ കേന്ദ്രസർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത ( ഡി എ ) 53 ശതമാനത്തില്‍ നിന്ന് 55 ശതമാനമായി ഉയരും. 2025 ജനുവരി ഒന്നു മുതല്‍ മുൻകാല പ്രാബല്യത്തോടെയാണ് ക്ഷാമ ബത്ത ഉയർത്തിയിരിക്കുന്നത്. പെൻഷൻക്കാർക്കും വർധനവിന്റെ ഗുണം ആനുപാതികമായി ലഭിക്കും.

ഇതിനു മുമ്പ് ക്ഷാമബത്ത വർദ്ധിപ്പിച്ചത് കഴിഞ്ഞ വർഷം ഒക്ടോബറിലായിരുന്നു. അന്ന് മൂന്നു ശതമാനം വർധനവ് വരുത്തിയതിനെത്തുടർന്ന്, ഡി എ അടിസ്ഥാന ശമ്പളത്തിന്റെ 53 ശതമാനമായി ഉയർന്നിരുന്നു.

Share This Article
Leave a comment