വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് തങ്ങളുടെ കൈവശമുളള ഭൂമി സർക്കാർ ഏറ്റെടുക്കുന്നതിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് സമർപ്പിച്ച ഹർജി പരിഗണിക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിസമ്മതിച്ചു. സമാനഹർജിയിൽ ഡിവിഷൻ ബെഞ്ച് നേരത്തെ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതല്ലേയെന്ന് കോടതി തിരിച്ചു ചോദിച്ചു. ഡിവിഷൻ ബെഞ്ചിൽ ഹർജി നിൽക്കുന്ന സാഹചര്യത്തിൽ ഇക്കാര്യം താൻ പരിഗണിക്കുന്നത് ഉചിതമല്ലെന്ന് ജസ്റ്റിസ് ടി ആർ രവി വ്യക്തമാക്കി. തുടർന്ന് ഡിവിഷൻ ബെഞ്ചിലേക്ക് വിടാൻ നിർദേശിച്ച് ഹർജി രജിസ്ട്രിക്ക് കൈമാറി.
എൽസ്റ്റൺ എസ്‌റ്റേറ്റിൻ്റെ പരാതി പരിഗണിച്ചില്ല
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
