അനധികൃത പെൻഷൻ കൈപ്പറ്റിയ 16 ജീവനക്കാർ സർവീസിൽ തിരികെ എത്തി

At Malayalam
0 Min Read

അനർഹമായി സാമൂഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റിയിരുന്ന സംസ്ഥാന റവന്യൂ വകുപ്പിലെ 16 ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. 18 ശതമാനം പലിശ ഉൾപ്പെടെ അനധികൃതമായി കൈപ്പറ്റിയ പണം ഇവർ തിരിച്ചടച്ചതിനെ തുടർന്നാണ് സസ്പെൻഷൻ പിൻവലിച്ചത്. എന്നാൽ ക്ഷേമ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ 22 ജീവനക്കാർ ഇപ്പോഴും സസ്പെൻഷനിൽ തുടരുകയാണ്. പണം തിരികെ അടയ്ക്കാത്തതാണ് ഇവരെ തിരിച്ചെടുക്കാത്തതിനു കാരണം. ആകെ 38 ജീവനക്കാരാണ് റവന്യൂ വകുപ്പിൽ നിന്നും സസ്പെൻഷനിൽ ഈ വിഷയത്തിൽ പുറത്തായത്.

Share This Article
Leave a comment