മമ്മൂട്ടി അറിഞ്ഞിട്ടെങ്കിൽ തെറ്റ്, പ്രായശ്ചിത്തം വിധിച്ച് ഒ അബ്ദുള്ള

At Malayalam
1 Min Read

മമ്മൂട്ടിയുടെ ആരോഗ്യത്തിനായി മോഹൻലാൽ ശബരിമലയിൽ വഴിപാടു നടത്തിയത് തെറ്റെന്ന് മാധ്യമ പ്രവർത്തകൻ, രാഷ്ട്രീയ നിരീക്ഷകൻ തുടങ്ങിയ പരിവേഷങ്ങൾ മാധ്യമ പ്രവർത്തകർ തന്നെ ചാർത്തിക്കൊടുത്ത ഒ അബ്ദുള്ള. മമ്മൂട്ടിയുടെ അറിവോടെയാണ് മോഹൻലാൽ ശബരിമലയിൽ വഴിപാട് നടത്തിയതെങ്കിൽ അത് മതനിന്ദ എന്നാണ് അബ്ദുള്ളയുടെ ‘ രാഷ്ട്രീയ നിരീക്ഷണം ‘. മമ്മൂട്ടി പ്രായശ്ചിത്തമായി തൗബ ചെയ്യണം എന്നാണ് അബ്ദുള്ളയുടെ പക്ഷം. അല്ലെങ്കിൽ മമ്മൂട്ടി ചെയ്തത് മതനിന്ദയാണ്. ഇസ്ലാമിൽ വിശ്വാസപ്രകാരം അല്ലാഹുവിനല്ലാതെ മറ്റാർക്കും ഒരു വഴിപാടും നടത്തരുതെന്നും ഖുറാൻ സൂക്തങ്ങൾ കൂടി ഉദ്ധരിച്ച് അബ്ദുള്ള പറയുന്നു. ഈ വിഷയത്തിൽ മമ്മൂട്ടി തൻ്റെ നിലപാട് പരസ്യമായി വ്യക്തമാക്കണം. മതപണ്ഡിതൻമാരും ഇടപെടണം.

ഈ പ്രസ്താവനയിൽ സോഷ്യൽ മീഡിയ ഇളകി മറിഞ്ഞു. മുസ്‌ലിങ്ങളുടെ മൊത്തം ഒസ്യത്ത് തനിയ്ക്കാണോ എന്ന് അബ്ദുള്ളയോട് ചിലർ ചോദിക്കുന്നു. കാലങ്ങളായി അയ്യപ്പ സന്നിധിയിൽ കാവലിരിക്കുന്ന വാവർക്ക് താൻ എന്തു പ്രായശ്ചിത്തം പറയുമെന്ന് മറ്റൊരാൾ. പരസ്യമായി ഇത്തരം വിദ്വേഷം പറയുന്ന ആൾ രഹസ്യമായി എന്തൊക്കെ ചെയ്യുന്നുണ്ടെന്നും ചോദ്യം. നിരവധി വിമർശനങ്ങളാണ് ഈ ഘട്ടത്തിൽ കേരളത്തിലെ സാമൂഹികാന്തരീക്ഷത്തിൽ ഉയരുന്നത്. ഇത്തരം ഞാഞ്ഞൂലുകൾ പറയുന്നത് ശ്രദ്ധിക്കല്ലേ എന്ന അഭ്യർത്ഥനയും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.

Share This Article
Leave a comment