എസ് ഐ ക്കെതിരെ കോടതി

At Malayalam
0 Min Read

പ്രതിയുടെ അഭിഭാഷകനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയ ഞാറക്കല്‍ പൊലിസ് സബ് ഇൻസ്പെക്ടർക്കെതിരെ ഹൈക്കോടതി. ഞാറക്കല്‍ എസ്‌ ഐ അഖില്‍ വിജയകുമാറിനാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നത്. ചോദ്യം ചെയ്യാന്‍ അഭിഭാഷകന് നോട്ടീസ് നല്‍കിയതെന്തിനെന്ന് കോടതി എസ് ഐയോട് ചോദിച്ചു. അഭിഭാഷകനല്ല, പ്രതിക്കാണ് നോട്ടീസ് നല്‍കേണ്ടതെന്ന് പൊലിസ് ഉദ്യോഗസ്ഥർക്ക് അറിയില്ലേ എന്നും കോടതി ആരാഞ്ഞു. പൊലീസ് ഉദ്യോഗസ്ഥന്‍റെ നടപടി ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Share This Article
Leave a comment