ഐ എൻ ടി യു സി നിലപാട് മാറ്റണമെന്ന് എം എം ഹസ്സൻ

At Malayalam
1 Min Read

ആശ വർക്കർമാരുടെ സമരത്തെ തള്ളിപ്പറഞ്ഞ ഐ എൻ ടി യു സി നിലപാട് തള്ളിക്കളഞ്ഞ് കോൺ​ഗ്രസ്. ഐ എൻ ടി യു സി നിലപാട് തിരുത്തണമെന്ന് യു ഡി എഫ് കൺവീനർ എം എം ഹസൻ ആവശ്യപ്പെട്ടു. ഐ എൻ ടി യു സിയുടെ നിലപാടിൽ കാര്യമില്ലെന്നും കോൺഗ്രസിന്റെ നിലപാടാണ് പ്രധാനമെന്നും ഹസൻ വ്യക്തമാക്കി. ഐ എൻ ടി യു സി പിന്തുണച്ചാലും ഇല്ലെങ്കിലും കോൺഗ്രസും കെ പി സി സി യും സമരത്തെ പിന്തുണയ്ക്കും. അതിനൊപ്പം നിൽക്കുകയാണ് ഐ എൻ ടി യു സി ചെയ്യേണ്ടതെന്നും എം എം ഹസൻ പറഞ്ഞു.

Share This Article
Leave a comment