കോഴിക്കോട് സർക്കാർ മെഡിക്കല്‍ കോളജ് ആശുപത്രിക്കു കീഴില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്കു വേണ്ടി ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത – പ്ലസ് ടു / തത്തുല്ല്യം, ഡി സി എ കമ്പ്യൂട്ടര്‍ അധിഷ്ഠിത തൊഴില്‍ മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം അഭികാമ്യം. വേതനം – പ്രതിദിനം 720 രൂപ. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 27 ന് രാവിലെ 11 മണിക്ക് മെഡിക്കൽ കോളജ് സൂപ്രണ്ട് ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍ : 0495 – 2357457.