കെയർ ഗീവർ ഒഴിവുണ്ട്

At Malayalam
0 Min Read

ആലപ്പുഴ ജില്ലയിലെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ രണ്ട്,17 വാർഡുകളിലെ പകൽ വീടുകളിൽ രണ്ട് കെയർ ഗീവർമാരുടെ ഒഴിവുണ്ട്. ഈഴവ ഒന്ന്, ഓപ്പൺ ഒന്ന് എന്നീ രീതിയിലാണ് ഒഴിവുകൾ. പ്ലസ് ടു, വയോജന സംരക്ഷണ മേഖലയിൽ നേടിയ പരിശീലനം എന്നീ യോഗ്യതകൾ ഉള്ള 18 നും 41നും ഇടയിൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം.

7,000 മുതൽ 14 ,000 രൂപവരെയാണ് ശമ്പളം. പ്രായത്തിന് നിയമാനുസൃത ഇളവുകൾ ബാധകമാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഏപ്രിൽ നാലിന് മുൻപ് എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജില്ലയിലെ അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നേരിട്ട് ഹാജരാകണം.

- Advertisement -
Share This Article
Leave a comment