അനധികൃത പണം , ഹൈക്കോടതി ജഡ്ജിക്കെതിരെ അന്വേഷണം

At Malayalam
1 Min Read

ഔദ്യോഗിക വസതിയിൽ നിന്ന് കെട്ടുകണക്കിന് പണം കണ്ടെത്തിയ കേസിൽ ഡെൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വെർമ്മയ്ക്കെതിരെ സുപ്രിം കോടതി അന്വേഷണ സമിതിയെ നിയോഗിച്ചു. ഗുരുതരമായ ആരോപണങ്ങളെ തുടർന്ന് ജസ്റ്റിസ് വെർമ്മയെ ഹൈക്കോടതി ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ്.

വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരായ ഷിൽ നാഗു, അനു ശിവരാമൻ, ജി എസ് സന്ധവാലിയ എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങൾ. ജസ്റ്റിസ് യശ്വന്ത് വെർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തമാണ് ഗുരുതരമായ ആരോപണം ഉയരാൻ കാരണമായത്. തീ കെടുത്തുന്ന പ്രവർത്തനങ്ങൾക്കിടയിലാണ് ഒരു കണക്കിലും ഉൾപ്പെടാത്ത പണം കെട്ടുകണക്കിന് വസതിയിൽ കണ്ടെത്തിയത്. ഈ വിവരം സർക്കാർ തന്നെ സുപ്രീം കോടതിയെ അറിയിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന സുപ്രിം കോടതിയിലെ ഫുൾ കോർട്ട് യോഗത്തെ അറിയിച്ചിരുന്നു.

Share This Article
Leave a comment