മലപ്പുറത്തെ മഞ്ചേരി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എച്ച് ഡി എസ് / കെ എ എസ് പിയുടെ കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ജി എൻ എം / ബി എസ് സി നഴ്സിംഗ് കോഴ്സ് വിജയിച്ച നഴ്സിങ് കൗൺസിലിന്റെ രജിസ്ട്രേഷൻ ഉള്ളവർക്ക് കൂടികാഴ്ചയിൽ പങ്കെടുക്കാം.
45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പാസ്പോർട്ട് സൈസ് ഫോട്ടോയും ആധാർ കാർഡും സഹിതം ഏപ്രിൽ മൂന്നിന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ കൂടികാഴ്ചയ്ക്ക് എത്തണം.