കോഴിക്കോട് താമരശ്ശേരിയിൽ മയക്കുമരുന്നു കേസുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയ യുവാവ് എം ഡി എം എ വിഴുങ്ങിയതായി സംശയം. താമരശ്ശേരി സ്വദേശി ഫായിസ് ആണ് ഇന്നലെ പൊലീസിൻ്റെ പിടിയിലായത്. പൊലിസ് പിടി കൂടും എന്ന സ്ഥിതി വന്നപ്പോൾ ഇയാൾ എം ഡി എം എ വിഴുങ്ങിയെന്ന സംശയത്തെ തുടർന്ന് പരിശോധനക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഇയാൾ വീട്ടിൽ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി അറസ്റ്റ് ചെയ്തു. കുറച്ചു നാൾ മുമ്പ് താമരശ്ശേരിയിൽ നിന്നു പിടികൂടിയ യുവാവ് പൊലിസിനെ കണ്ട് എം ഡി എം എ വിഴുങ്ങിയതിനെ തുടർന്ന് മരിച്ചു പോയിരുന്നു.