തിരുവനന്തപുരം കുടപ്പനക്കുന്ന് പമ്പ് ഹൗസിൽ പുതിയ പമ്പ് സ്ഥാപിക്കുന്നതിൻ്റെ ഭാഗമായി പമ്പിങ് നിർത്തിവയ്ക്കുന്നതിനാൽ മാർച്ച് 25 രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ പേരൂർക്കട, കുടപ്പനക്കുന്ന്, എൻ സി സി റോഡ്, പേരാപൂർ,
പാതിരപ്പിള്ളി, ഭഗത് സിംഗ് നഗർ, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി, കുറുംകുളം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടും.
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.