തൃശൂർ പെരുമ്പിലാവ് മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയിൽ ലഹരിമാഫിയാ സംഘാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ വെട്ടേറ്റു മരിച്ചു. മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂർ സ്വദേശി കൊട്ടിലിങ്ങൽ വീട്ടിൽ അക്ഷയ് (28) ആണ് മരിച്ചത്.
കേസിലെ മുഖ്യപ്രതി മുല്ലപ്പിള്ളി നാലുസെന്റ് കോളനിയിൽ മണ്ടുമ്പാൽ വീട്ടിൽ ലിഷോയ് ഉൾപ്പെടെ നാലുപേർ പൊലീസ് പിടിയിലായി. കാർ വാടകയ്ക്കെടുത്തതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയത്.