വീടു പണിക്കായി പമ്പ് ഉടമയിൽ നിന്നു വായ്പ വാങ്ങിയ പണമാണ് കൈക്കൂലിയെന്ന പേരിൽ വിജിലന്‍സ് പിടിച്ചെടുത്തതെന്ന് കൈക്കൂലി കേസിൽ വിജിലൻസിൻ്റെ പിടിയിലായ ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷന്‍ ഡി ജി എം അലക്‌സ് മാത്യു പറയുന്നു. വിജിലന്‍സ് കസ്റ്റഡിയിൽ നടത്തിയ ചോദ്യം ചെയ്യലിലാണ് അലക്സ് മാത്യുവിന്റെ ദുര്‍ബലമായ ഈ വാദം. അലക്സിന്‍റെ പേരിൽ 24 സ്ഥിര നിക്ഷേപ അക്കൗണ്ടുകൾ ഉണ്ടെന്ന് വിജിലൻസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.