അതിൽ ഇടപെടില്ലെന്ന് ഹൈക്കോടതി

At Malayalam
0 Min Read

ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തയെ യാക്കോബായ സഭയുടെ അധ്യക്ഷനായി വാഴിക്കുന്ന ചടങ്ങുകളിൽ സർക്കാർ പ്രതിനിധികൾ ആരെങ്കിലും പങ്കെടുക്കുന്നുണ്ടെങ്കിൽ അത് തടയണം എന്നാവശ്യപ്പെട്ടുളള ഹർജിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. ഈ മാസം 25ന് ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ നടക്കുന്ന വാഴിക്കൽ ചടങ്ങിൽ മന്ത്രി പി രാജീവിന്‍റെ നേതൃത്വത്തിലുളള സംഘം പങ്കെടുക്കുന്നത് തടയണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഹർജി നൽകിയിരുന്നത്.

കേസ് പരിഗണിച്ച ഹൈക്കോടതി പ്രതിനിധി സംഘത്തെ തടയണമെന്ന ആവശ്യത്തിൽ ഇടപെടുന്നില്ലെന്ന് അറിയിച്ച് ഇടക്കാല ഉത്തരവ് നൽകുകയായിരുന്നു.

Share This Article
Leave a comment