കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന ഗതാഗത നിയമ പരിഷ്ക്കാരങ്ങൾ കണ്ണടച്ച് സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് സംസ്ഥാന ഗതാഗത വകുപ്പുമന്ത്രി കെ ബി ഗണേഷ്കുമാർ. സ്കൂൾ ബസുകളുടെ ഫിറ്റ്നെസ് നടപടിയിൽ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഗണേഷ് കുമാർ നിയമസഭയിൽ പറഞ്ഞു.
മെയ് മാസത്തിൽ സ്കൂൾ ബസുകൾ ഫിറ്റ്നെസ് സർട്ടിഫിക്കറ്റിനായി കൊണ്ടുവരുമ്പോൾ ബസുകളുടെ അകത്തും പുറത്തുമായി നാലു ക്യാമറകൾ സ്ഥാപിച്ചാകണം കൊണ്ടുവരേണ്ടതെന്നും ഗതാഗതമന്ത്രി പറഞ്ഞു. ചില പ്രത്യേക കമ്പനികളെ സഹായിക്കാൻ വേണ്ടിയാണ് നമ്പർ പ്ലേറ്റ് മാറ്റുന്ന നടപടി കേന്ദ്രം കൊണ്ടുവരുന്നതെന്നും മന്ത്രി പറഞ്ഞു.
