മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിലെ സ്കൂളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള സംഘർഷത്തിൽ മൂന്നു വിദ്യാർത്ഥികൾക്കു കുത്തേറ്റു. താഴേക്കാട് പി ടി എം ഹയർ സെക്കൻ്ററി സ്കൂളിലാണ് വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് രണ്ടു വിദ്യാർത്ഥികളെ പൊലിസ് പിടി കൂടി.
സ്കൂളിലെ മലയാളം – ഇംഗ്ലീഷ് മീഡിയം വിദ്യാർത്ഥികൾ തമ്മിൽ നേരത്തേ സംഘർഷമുണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ഒരു വിദ്യാർത്ഥിക്കെതിരെ നടപടി എടുത്തിരുന്നു. ആ വിദ്യാർത്ഥി പരീക്ഷ എഴുതാനായി ഇന്ന് സ്കൂളിൽ എത്തിയിരുന്നു. ഈ വിദ്യാർത്ഥിയെ ചില വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നതിൽ നിന്നു തടയുകയും തുടർന്നു സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ പിടിവലിക്കിടെയാണ് നടപടി നേരിട്ട വിദ്യാർത്ഥി മൂന്നു വിദ്യാർത്ഥികളെ കത്തികൊണ്ട് കുത്തിയത്.