മുഖ്യമന്ത്രി ഇഫ്താർ വിരുന്നിൽ പ്രമുഖർ ഒന്നിച്ചു

At Malayalam
1 Min Read

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഇഫ്താർ വിരുന്ന് നൽകി. സൗഹൃദവും സ്നേഹം പങ്കു വയ്ക്കലുമായി നടന്ന ചടങ്ങിൽ മത – രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുത്തു.

നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ഇഫ്താർ വിരുന്ന് നടന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും ചേർന്നു വിരുന്നിനെത്തിയ വിശിഷ്ടാതിഥികളെ സ്വീകരിച്ചു.
നിയമസഭ സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ കെ രാജൻ,  കെ എൻ ബാലഗോപാൽ, പി രാജീവ്, എം ബി രാജേഷ്, പി പ്രസാദ്, വി അബ്ദുറഹിമാൻ, ജി ആർ അനിൽ, പി എ മുഹമ്മദ് റിയാസ്, റോഷി അഗസ്റ്റിൻ, കെ ബി ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, സജി ചെറിയാൻ, എ കെ ശശീന്ദ്രൻ, വി എൻ. വാസവൻ, ഡോ ആർ ബിന്ദു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മേയർ ആര്യാ രാജേന്ദ്രൻ, ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, എം വി ഗോവിന്ദൻ മാസ്റ്റർ, എം എം ഹസ്സൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ബിനോയ് വിശ്വം, ഇ പി ജയരാജൻ, ഒ രാജഗോപാൽ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങി മത, സാമൂഹിക, വ്യവസായ, കായിക, ചലച്ചിത്ര രംഗങ്ങളിലെ പ്രമുഖർ, എം എൽ എ മാർ, സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥർ, മാധ്യമ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവരെല്ലാം വിരുന്നിനെത്തിയിരുന്നു.

Share This Article
Leave a comment