കെ സുരേന്ദ്രന് ജാമ്യം

At Malayalam
0 Min Read

സുൽത്താൻബത്തേരി നിയമസഭാ മണ്ഡലത്തിൽ നടന്ന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോഴ കേസിൽ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന് ജാമ്യം. സുൽത്താൻബത്തേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. 2021ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ സുൽത്താൻബത്തേരി നിയോജകമണ്ഡലത്തിൽ മത്സരിക്കാൻ സി കെ ജാനുവിന് പണം നൽകിയെന്നായിരുന്നു കേസ്. കേസിൽ ഒന്നാം പ്രതിയാണ് കെ സുരേന്ദ്രൻ.

Share This Article
Leave a comment