മലപ്പുറം ജില്ലയിലെ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ, ലാബ് ടെക്നീഷ്യൻ കം ട്രാൻസ്പോർട്ടർ എന്നീ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡി എം എൽ ടി / ബി എസ് സി എം എൽ ടി സർട്ടിഫിക്കറ്റ്, പാര മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രവൃത്തി പരചിയമുള്ളവർക്ക് മുൻഗണന. ലാബ് ടെക്നീഷ്യൻ കം ട്രാൻസ്പോർട്ടർ തസ്തികയിൽ ഇരുചക്രവാഹനമുള്ളവർക്ക് മുൻഗണന ലഭിക്കും.
താത്പര്യമുള്ളവർ മാർച്ച് 27ന് രാവിലെ 10ന് കൂടികാഴ്ചയ്ക്ക് ആശുപത്രി മെഡിക്കൽ ഓഫീസിൽ എത്തണം.