തിരുവനന്തപുരം വർക്കല ഇടവയിൽ നിന്നും പൊലീസ് ചന്ദനത്തടികൾ പിടികൂടി. ഇടവയിലെ ആൾത്താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിൽ നിന്നാണ് ലക്ഷങ്ങൾ വില വരുന്ന ചന്ദനത്തടികൾ പിടികൂടിയത്. തടികള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഒറ്റപ്പാലം ചെര്‍പ്പുളശേരി സ്വദേശി മുഹമ്മദ് അലി (37) എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്