ഇടുക്കി വണ്ടിപ്പെരിയറിനു സമീപത്തായി അരണക്കല്ലിൽ കടുവയിറങ്ങി. തോട്ടം തൊഴിലാളികളുടെ പശുവിനെയും നായയെയും കടുവ കൊന്നതായാണ് വിവരം. പ്രദേശവാസികളായ നാരായണൻ, ബാല മുരുകൻ എന്നിവരുടെ വളർത്തു മൃഗങ്ങളെയാണ് കടുവ കടിച്ചു കൊന്നത്. വനം വകുപ്പ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം സമീപത്തുള്ള ഗ്രാമ്പിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ പരിക്ക് പറ്റിയ കടുവ തന്നെയാണ് ഈ കടുവയെന്നാണ് നാട്ടുകാർ പറയുന്നത്. കടുവയെ കണ്ടെത്തിയാൽ മയക്കുവെടിവച്ച് പിടികൂടി തേക്കടിയിലെത്തിച്ച് ചികിത്സ നൽകാനുള്ള ക്രമീകരണങ്ങളെല്ലാം നിലവിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
