സ്‌റ്റാലിനൊപ്പം പിണറായി വിജയനും

At Malayalam
1 Min Read

ലോക്‌സഭാ മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നയിക്കുന്ന പ്രതിഷേധത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ചെന്നൈയിലെ പ്രതിഷേധ സംഗമത്തിലാണ് പിണറായി വിജയൻ പങ്കെടുക്കുക. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് സി പി എം കേന്ദ്ര നേതൃത്വം അനുമതി നൽകിയിട്ടുണ്ട്.

മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമെന്നാണ് സി പി എം ൻ്റേയും അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രമാകണമെന്നാണ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രസ്‌താവനയിൽ പറഞ്ഞത്. ഈ മാസം 22ന് ചെന്നൈയിൽ ഡി എം കെ സംഘടിപ്പിക്കുന്ന യോഗത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുക.

Share This Article
Leave a comment